മഴത്തുള്ളികൾ ooo1

"ഞാൻ ഇറങ്ങി നിൽക്കാൻ പോവാ.. ചേച്ചിയേ.. ഒന്ന് പെട്ടെന്ന് ഒരുങ്.. ദേ. ബസ് വരാൻ സമയായി." പൊട്ടി വീഴാൻ വെമ്പി നിൽക്കുകയായിരുന്നു ആ ആകാശം. അതിന്റെ കീഴിൽ, തന്റെ സ്കൂൾബാഗുമായി ഉണ്ണിക്കുട്ടൻ വീടിന്റെ ഗേറ്റിന് മുൻപിൽ വന്ന് നിന്നു. ദൂരെ നിന്ന് ബസിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. പിന്നെ ആ ഹോർന് മുഴക്കവും. മീൻവണ്ടിയുടെത് പോലെ. മഴ ഇരമ്പിയെത്തിയതും അവിടേയ്ക്ക് ആ ബസ് ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. എൻജിൻ അടക്കം അതിന്റെ എല്ലാ പാർട്സും അടർന്ന് വീഴുന്ന ഒരു ശബ്ദത്തിലായിരുന്നു... Continue Reading →

Featured post

New ‘Avataram’ of Education

First of all let me confess, I am in no way a tech-savvy and I have no clear idea about these gadgets. But I was quite sure that Antony Chettan, our another neighbour would be able to help. He runs a mobile service centre near Manimala Bus Stand. "Ammachi, Antony chettanodu poyi chodhicha mathinnu para. Pulliya ee karyathinokke best.".... Click on the title to read more.

Featured post

ഭഗിനി

"ടോ , ആ ഷട്ടർ താക്ക്. ഇങ്ങോട്ട് വെള്ളം തെറിക്കുന്നു " അതൊരു ആജ്ഞ പോലെയാണ് ശ്രീനാഥിന് തോന്നിയത്. കോട്ടയം- എറണാകുളം സൂപ്പർഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലിരുന്നു മഴ ആസ്വദിക്കുകയായിരുന്നു ശ്രീനാഥ്. അപ്പോഴാണ് രസം കെടുത്തിക്കൊണ്ട് ആ ശബ്ദം പുറകിൽ നിന്ന് വന്നത്. പ്രകൃതിയുടെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കുസൃതിക്കാലം തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ആ മഴക്കാലം നന്നായി ഒന്ന് ആസ്വദിക്കാൻ ശ്രീനാഥിന് ഇതുവരെ പറ്റിയിട്ടില്ല. മഴ നനയുന്നത് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. മഴയിൽ ശരീരം... Continue Reading →

Featured post

പ്ലേഗും കൊറോണയും പിന്നെ മാർക്കസിച്ചായനും

Stoic philosophy in a crisis situation " നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?" ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔....Click on the title to read more

Featured post

ആ 50 പൈസ തുട്ട്..

അന്ന് ഭാര്യയോടൊപ്പം ബസ്സുകയറാൻ നിൽക്കുമ്പോൾ അത്യാവിശ്യം ചിലവിനു വേണ്ട പണം രമേശൻ കൈയിൽ കരുതിയിരുന്നു. ജോലി കിട്ടിയിട്ട് കുറച്ചു നാളായെങ്കിലും പൈസ സാമ്പാദിക്കുന്ന ശീലം അവൻ തുടങ്ങിയിരുന്നില്ല....Click on the title to read more

Featured post

Happy new year 2024

ജീവിതത്തിൽ മൂന്ന് കാര്യങ്ങൾ ആണ് പ്രധാനം. ഒന്നാമത്തേത് ജീവിതത്തെ വളരെ സീരിയസായി കാണുക എന്നതാണ്. ആളുകളുടെയും സാഹചര്യങ്ങളുടെയും സങ്കീർണത മനസിലാക്കാൻ അത് നമ്മളെ സഹായിച്ചേക്കും. രണ്ടാമത്തേത് ജീവിതത്തെ അതിന്റേതായ ലാഘവത്തിൽ എടുക്കുക എന്നതും. വലിയ ബലം പിടിക്കാതെ, നന്നായി ഒന്ന് ശ്വസിക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടേ കർത്തവ്യം. അങ്ങനെ ചിന്തിച്ചാൽ എല്ലാം ഒരു 'ചിഷ്മിഷുടർ 🤭'. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഈയിടെയായി ഞാൻ സ്വപ്നങ്ങൾ കാണുന്നത് നല്ല എഛ് ഡി തികവോടെയാണ്. സ്വപ്നങ്ങൾ... Continue Reading →

മാംഗല്യം തന്തു താനേനാ 06 – ആൻഡ്രൂ

മപ്പന്റെ കല്യാണത്തിന് പോയപ്പോൾ അവന് ആശംസകളേകാൻ സ്റ്റേജിലേക്ക് ഞാൻ വിളിക്കപ്പെട്ടു. അവനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ കിടന്നതുകൊണ്ട് അന്ന് സ്റ്റേജിൽ കയറി എന്തൊക്കെയോ ആണ് പറഞ്ഞത്. മറ്റൊരു ഫ്രണ്ടിന്റെ കല്യാണത്തിന് പറയാൻ തയ്യാറാക്കി വച്ചിരുന്ന ഒരു ആശംസ ഡയലോഗും ഒപ്പമങ് കാച്ചി. തത്കാലം ഒരു കയ്യടി വാങ്ങാൻ, അന്ന് അത് മതിയാരുന്നു. അതാണ് ആൻഡ്രൂനെ പറ്റിയുള്ള ഓർമ്മകൾ ഒന്ന് അടുക്കി വെക്കാൻ ഇന്ന് തീരുമാനിച്ചേ. കാരണം, നാളെ അവന്റെ കല്യാണമാണ്. മപ്പന്റെ കല്യാണത്തിന്... Continue Reading →

Single day

We are all part of a narrative which no one could say that it is rendering in our names. May be we play a minuscule part in it with no significance. Also, we couldn't depend on others in this small narrative of existence. Because it is too short that we don't have them with us... Continue Reading →

ഹോസ്പിറ്റൽ ഡയറീസ് 03: വിജയമ്മച്ചി

എനിക്കാരാണ് വിജയമ്മച്ചി? എന്റെ അച്ഛന്റെ അമ്മ. അങ്ങനെ ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റുന്നതാണോ? ഈ ഹോസ്പിറ്റലിലെ ബെഡിന് അരികിലിരിക്കുമ്പോൾ, ഒരു ഓർമ്മ മനസ്സിൽ തെളിയുന്നു. അന്ന് അപ്രതീക്ഷിതമായാണ് സൂസമ്മ ടീച്ചറും ആനി ടീച്ചറും എന്റെ വീട്ടിൽ വന്നത്. വീട്ടിൽ അപ്പോൾ, വിജയമ്മച്ചിയും ഞാനും മാത്രം. സമയം ഉച്ച കഴിഞ്ഞിരുന്നു. നാരങ്ങ വെള്ളം ഉണ്ടാക്കി, എന്റെ കൈപ്പുണ്യം ടീച്ചർമാരെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു. ആ സമയത്ത് വിജയമ്മച്ചി ടീച്ചർമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഇന്നും... Continue Reading →

ഹോസ്പിറ്റൽ ഡയറീസ് 02

സ്പഷ്ടമീ മാനുഷ ഗർവ്വമൊക്കെ ഇവിടെ പുക്ക് അസ്തമിക്കുന്നു,ഇഷ്ടന്മാർ പിരിയുന്നു,ഹാ.. ഇവിടെമാണ് അദ്ധ്യാത്മ വിദ്യാലയം. ഇവിടെ ഓരോ ഹോസ്പിറ്റൽ ബെഡിലെയും കഥയറിയുമ്പോൾ, ആശാന്റെ (പ്രരോദനം ) വരികൾ ഓർമ്മ വരുന്നു.

ഹോസ്പിറ്റൽ ഡയറീസ് 01

ആ അമ്മയോട് പറഞ്ഞു..... മകൻ ചെറുപ്പമല്ലേ.. എന്തായാലും എല്ലാം ശരിയാകും. എനിക്ക് ഒരു ബ്രെയിൻ ഇഞ്ചുറി ഉണ്ടായിട്ട് ഒമ്പത് ദിവസം ബോധം ഇല്ലായിരുന്നു. പക്ഷേ, അതൊക്കെ ഇപ്പോ ശരിയായില്ലേ… അത് പോലെ ഇതും വേഗം ശരിയാകും. പ്രാർത്ഥിക്കാം. എന്റെ അമ്മയോടും പറയാം. -------------------------------------------- അമ്മയുടെ മകന് പ്രായം മുപ്പത്തൊക്കെയെ കാണൂ. ബസ് ഓടിക്കുമ്പോൾ സ്ട്രോക്ക് വന്നതാണ്. ഉടൻ ബ്രേക്ക്‌ ഇട്ടത് കൊണ്ട്, ഒരുപാട് പേരുടെ ജീവൻ കാത്തു. അമ്മയും അച്ഛനുമാണ് കൂടെ ഉള്ളത്. മകനെ ടെസ്റ്റുകൾക്കൊക്കെ കൊണ്ട്... Continue Reading →

Another Story 02

ഒരാഴ്ച്ച പതിവിലും നേരത്തെ കഴിഞ്ഞുപോയതുപോലെ സുധീഷിന് തോന്നി. പത്രമൊഫീസിലെ തിരക്കാവാം അതിന് കാരണം. നാളെ നീ ലീവല്ലേയെന്ന അനീഷ് സാറിന്റെ ചോദ്യമാണ് അന്നത്തെ ദിവസത്തെപ്പറ്റി അവനിൽ ഒരു ബോധ്യം ഉണ്ടാക്കിയത്. കവിതയുമായി ഒരു കോമ്പറ്റിഷൻ താൻ നടത്തുകയാണെന്ന തോന്നൽ അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം തോന്നിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തെ ടീ ടൈമിൽ എഴുതുന്നതിനെപ്പറ്റി എന്നും വാചാലയാകുമായിരുന്ന അവൾ, കുറച്ച് ദിവസമായി ഒരുപാട് ഒതുക്കി പറയുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. സുധീഷാണേൽ ആ ലേഖനം എഴുതാൻ പറ്റില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചിരുന്നു.... Continue Reading →

Morning 🌅

What are your morning rituals? What does the first hour of your day look like? First thing I do after reciting 'Karaagre vasathe Lekshmi' sitting in my bed is to switch off my mobile alarm well before it rings. Getting ready for jogging by putting myself into newly bought 'Kalenji' shoes. Taking mobile phone along... Continue Reading →

Another Story 01

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. തികച്ചും അസംബന്ധമായ കാര്യമാണത്. ഈ പ്രണയമെന്ന് പറയുന്നത് ഒരാളുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു വികാരം തന്നെയല്ലേ? ജാതി മത വർഗ്ഗ വർണ്ണ വേർതിരുവകളുടെ ചുറ്റുപാടിൽ വളർന്ന ഒരുവന്, അതിനതീതമായി മനസ്സിൽ ഒരു വികാരം രൂപപ്പെടുത്താൻ സാധിക്കുമോ? ചിലപ്പോൾ സാധിച്ചേക്കാം എന്ന് അഭിപ്രായം ഉണ്ടെന്നോ? പ്രണയം ഒരു വിപ്ലവമാണ് എന്ന് പറയുന്നവരായിരിക്കും ഇങ്ങനെ..... ഈ ഒരു കഷ്ണം എഴുതി പൂർത്തിയാക്കാതെ, ഒരു പന്ത് പോലെ ചുരുട്ടിയിട്ട്, അവൻ പാതിചാരിയ ഒരു... Continue Reading →

കർണൻ

കോളിങ് ബെൽ അമർത്തിയപ്പോൾ അകത്ത് നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. അത് കൊണ്ടാണ് വാതിലിൽ മുട്ടാനായി അവൻ മുതിർന്നത്. പക്ഷെ, അവന് തോന്നിയ ഒരു ആശ്ചര്യം അൽപ്പം അത് വൈകിപ്പിച്ചു. ബംഗാളിന്റെ ഗ്രാമജീവിതത്തെപ്പറ്റിയും (“കുന്ദേഹി”- 1973, “ബർജോരാ”- 1982) , ഏതോ വിദൂരതയിൽ കാടിന്റെ വിജനതയിൽ തനിയെ നിൽക്കുന്ന ജരാനര ബാധിച്ച ബംഗ്ലാവിനെപ്പറ്റിയും ( “താരാപത്”- 1978) എഴുതിയ ആ സ്ത്രീയാണോ ഇപ്പോൾ ഈ നഗരത്തിന്റെ മധ്യത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഈ മുന്തിയ അപാർട്മെന്റിൽ താൻ കാണാൻ... Continue Reading →

മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്..."ക" ഫെസ്റ്റിവൽ... മൂന്നാം ദിവസം... Poetry as a political tool എന്ന ചർച്ച കേൾക്കാൻ ധൃതി പിടിച്ചു പോയത് വെറുതെയായില്ല. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി.. അശ്വിനി കുമാർ - ചന്ദ്രഭാഗ poetry ഫെസ്റ്റ് ഉം ആയി ബന്ധപ്പെട്ട പ്രമുഖ കവി.. മധു രാഘവേന്ദ്ര - ഒരു യുവകവി.... LTTE പോരാളിയായ ഒരു സ്ത്രീ എഴുതിയ ഒരു കവിതയുടെ പരിഭാഷ, എന്നെ സുഗന്ധിയെ ഓർമ്മിപ്പിച്ചു... പങ്കെടുത്ത പരിപാടികൾ മൊത്തം നോക്കിയാൽ... Continue Reading →

ഉണ്ടക്കണ്ണൻ

പണ്ട് ചേച്ചിയ്ക്ക് ചോറ് കൊടുക്കാൻ സ്കൂളിൽ പോകുമ്പോൾ അമ്മയോടൊപ്പം ഉണ്ണിക്കുട്ടനും പോയിരുന്നു. അവിടെ ആ സ്കൂൾ വരാന്തയിലിരുന്ന് എല്ലാ കുട്ടികളും കഴിക്കുന്നത് കാണുമ്പോൾ, അവരോടൊപ്പം ഇരുന്ന് കഴിക്കാൻ ആ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിരുന്നു. അന്നൊരിക്കൽ, അവൻ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. പക്ഷേ, നീതുകുട്ടിക്ക് കൊണ്ടു വന്ന ചോറിന്റെ പങ്ക് കൊടുത്താൽ അവള് പിണങ്ങുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ആ സ്കൂൾ വരാന്തയിൽ അമ്മ വിഷമിച്ച് നിന്നു. അപ്പോഴാണ് അവിടെയ്ക്ക് ചോറും പയറുമായി സ്റ്റാഫ് റൂമിൽ നിന്ന്... Continue Reading →

ഹ്യൂമൻ ലൈബ്രറി

മതിലുകളിൽ ബഷീർ, അനിയൻ ജയിലരോട് പറയുന്നുണ്ട്; എല്ലാവരും സ്വന്തം കഥ എഴുതാൻ തുടങ്ങിയാൽ പേപ്പറും മഷിയുമൊക്കെ തികയാതെ വരുമെന്ന്. ഹാ.. പിന്നെ, നാസ്‌തെൻക, ദസ്തയേവ്സ്കിയുടെ 'വെളുത്ത രാത്രി'കളിലെ നായിക, നായകനോട് അയാളുടെ ജീവിത കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട് . തനിക്കു കഥയില്ലെന്ന നായകന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിക്കുന്നു .. "കഥയില്ലെങ്കിൽ പിന്നെങ്ങനെ ജീവിച്ചു? " അതെ... ഓരോ മനുഷ്യ ജീവിതവും ഓരോ കഥയാണ്. 'ഇമ്മിണി ബല്യ കത'😆. അതൊക്കെ പോട്ടെ.. പറഞ്ഞു വന്നത്... ഹ്യൂമൻ... Continue Reading →

ഹാപ്പി ന്യൂ ഇയർ 2023

ഓരോ പുതുവർഷ ദിനത്തിലും, പുതിയ, പുതിയ റെസൊല്യൂഷൻസ് എടുത്തുകൊണ്ടിരുന്നു. ഓരോ വർഷവും കൂടുതൽ, കൂടുതൽ നന്നാകാൻ ശ്രമിച്ച്  കൊണ്ടിരിക്കുകയായിരുന്നു .... അതെ.. നന്നാകണമെന്ന പ്രതീക്ഷയാണിത്... എല്ലാവരും നന്നാവട്ടെ... 🌹കൂടുതൽ നന്നാവട്ടെ...

ആനോ : പുസ്തക പരിചയം

"അച്ഛാച്ചീ, ആനെനേ കൊന്നോടാ രാക്കലേ ന്ന് ചോയ്ക്ക് " ആനവാൽ മോഷ്ടിച്ചതിന്റെ പേരിൽ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തുകൊണ്ട് വന്നയാളിനോട് ഇങ്ങനെ ചോദിക്കാൻ പറയുന്നത്, സബ് ഇൻസ്‌പെക്ടറുടെ മടിയിൽ ഇരുന്ന് കൊണ്ട്, അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരൻ മകനാണ്. സംഭവം ഓർമ്മയിലില്ല. പക്ഷേ ചില കാര്യങ്ങൾ അങ്ങനെയാണ്. അത് കേട്ട്, കേട്ട് ആ ഒരു ഓർമ്മച്ചിത്രം നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കും. ഹാ.. ഒരു നോവൽ വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മുന്നിലുള്ളത് എന്താണ്? അതിന്റെ തലക്കെട്ട് , ഒരു ചിത്രം,... Continue Reading →

Blog at WordPress.com.

Up ↑